മെയ്തി വിഭാഗക്കാർ സംസ്ഥാനം വിട്ടു പോകണമെന്ന് മിസ്സോറാമിലെ മുൻ വിഘടന വാദ സംഘടന ആവശ്യപ്പെട്ടു. മണിപ്പൂരിൽ കുകി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരായി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് മിസ്സോറാമിലെ മെയ്തി വിഭാഗക്കാർ സംസ്ഥാനം വിടണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഇതോടെ മണിപ്പൂരിൽ തുടങ്ങിയ വംശീയ കലാപം അതിർത്തി കടക്കുമോ എന്ന ആശങ്കയും ഉയരുകയാണ്.
മിസോ നാഷണൽ ഫ്രണ്ടിന്റെ നേതൃത്വത്തിൽ മിസ്സോറാം സംസ്ഥാന രൂപീകരണത്തിനായി സായുധകലാപം നടത്തിയവർ പിൻക്കാലത്ത് രൂപീകരിച്ച സംഘടനയാണ് PAMRA. പീസ് അക്കോർഡ് MNF റിട്ടേണീസ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പൂർണരൂപം. 1986 ൽ കേന്ദ്രസർക്കാരുമായി സമാധാന ഉടമ്പടി ഒപ്പുവച്ചതിന് ശേഷം ആയുധങ്ങൾ ഉപേക്ഷിച്ചവരാണ് ഈ സംഘടനയിലെ അംഗങ്ങൾ.
സ്വന്തം സുരക്ഷ മുൻനിർത്തി മിസ്സോറാമിലെ മെയ്തികൾ സംസ്ഥാനം വിട്ടു പോകണമെന്നണ് ഇന്ന് പുറത്തു വിട്ട വാർത്താക്കുറിപ്പിലൂടെ PAMRA ആവശ്യപ്പെടുന്നത്. എന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ പൂർണ ഉത്തരവാദിത്തം അവർക്കാണ്. മണിപ്പൂരിലെ ഇതര ഗോത്രവിഭാഗക്കാരോട് മെയ്തികൾ കാണിക്കുന്നത് എന്താണെന്ന് ലോകത്തിന് അറിയാം. സഹോദര ഗോത്രങ്ങളോട് മെയ്തികൾ കാണിച്ച ക്രൂരത മിസ്സോറാം ജനതയെ വല്ലാതെ നോവിച്ചെന്നും സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
ജൂലൈ 19 ന് രണ്ട് കുകി സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്ത് പീഡിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പി.എം.ആർ.എയുടെ പ്രസ്താവന പുറത്തു വന്നത്. മണിപ്പൂരിലെ കാങ്കോപി ജില്ലയിൽ മെയ് നാലിനാണ് ഈ സംഭവം നടന്നത്. രണ്ട് സ്ത്രീകളെ നഗ്നരാക്കി ഒരു ജനക്കൂട്ടം നെൽവയലിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങൾ.
മണിപ്പൂർ ജനസംഖ്യയുടെ 53 ശതമാനം മെയ്തി വിഭാഗക്കാർ ആണെന്നാണ് കണക്കുകൾ. മണിപ്പൂരിന് പുറത്ത് മിസ്സോറാം, ത്രിപുര, അസം, നാഗാലാൻഡ്, മേഘാലായ എന്നീ സംസ്ഥാനങ്ങളിലും മെയ്തി വിഭാഗക്കാരുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മ്യാൻമാറിലും ബംഗ്ലാദേശിലും മെയ്തികളുണ്ട്. മെയ്തികളെ പോലെ കുംകി വിഭാഗക്കാരും പല വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ട്.