കോഴിക്കോട് നാദാപുരത്ത് തട്ടുകടയില്‍ നിന്ന് പാഴ്സലായി വാങ്ങിച്ച അല്‍ഫാം കഴിച്ച അമ്മയും മകനും ആശുപത്രിയില്‍. ചേലക്കാട് തട്ടുകടയില്‍ നിന്ന് അല്‍ഫാമും പൊറോട്ടയുമാണ് ഇവര്‍ വാങ്ങി കഴിച്ചത്. ഇതേതുടര്‍ന്ന് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് തട്ടുകട അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. തട്ടുകടയില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ജെ എച്ച് ഐ ബാബു കെ, പ്രസാദ് സി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ഗുണനിലവാരമില്ലാത്ത പരിശോധന നടത്താത്ത വെള്ളമാണ് ഉപയോഗിക്കേണ്ടത്. കാലപ്പഴക്കം ചെന്ന പാത്രങ്ങള്‍ ഉപയോഗിച്ചാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നതെന്നും ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.