ദുബായില്‍ കനത്ത മഴയെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ 13 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. യുഎഇ സമയം രാവിലെ പത്ത് മണി മുതല്‍ ആറ് മണി വരെയുള്ള സമയങ്ങളിലെ 13 വിമാനങ്ങളാണ് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിട്ടത്. ദുബായില്‍ നിന്ന് പുറപ്പെടേണ്ട ആറോളം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിനായി എയര്‍ലൈനുകള്‍, കണ്ട്രോള് അതോരിറ്റികള്‍, മറ്റു സേവന പങ്കാളികള്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ദുബായ് വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ മെട്രോ ടെയിന്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. പുതിയ ഫ്ളൈറ്റ് അപ്ഡേറ്റുകള്‍ക്കായി dubaiairports.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാനും നിര്‍ദേശമുണ്ട്.
കഴിഞ്ഞദിവസം മുതലാണ് യു.എ.ഇയില്‍ മഴ ശക്തമായി പെയ്യാന്‍ തുടങ്ങിയത്. റാസല്‍ഖൈമയില്‍ ആരംഭിച്ച മഴ വിവിധ എമിറേറ്റുകൡലേക്ക് വ്യാപിക്കുകയായിരുന്നു.
കനത്തമഴയെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കെട്ടികിടക്കുന്നുണ്ട്. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.