എല്‍.ഡി.എഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവന നിഷേധിച്ച് സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന്. ഇപി ജയരാജന് തന്നെ കണ്ടിരുന്നുവെന്നും സോളാര്‍ കേസ് കത്തിച്ചുവിടണമെന്ന് ആവശ്യപ്പെട്ടെന്നും ഫെനി ബാലകൃഷ്ണന് പറഞ്ഞു.
ഇപി ജയരാജന് തന്നെ കണ്ടിരുന്നുവെന്നും വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നുവെന്നും പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്. പ്രദീപ് എന്നയാളാണ് ആദ്യം തന്നെ വന്ന് കണ്ടത്. ഇപി ജയരാജനെ കാണാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ എങ്ങനെ കാണുമെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ വന്ന് കൊണ്ടു പോയ്ക്കോളാം എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ കാറില്‍ ഹരിപ്പാട് പോയി. ഇപിയുടെ കയ്യില്‍ അന്ന് ഒരു വെള്ല കളര്‍ ഫോര്‍ച്യൂണര്‍ ആണ് ഉണ്ടായിരുന്നത്. അദ്ദേഹം മുന്നിലും ഞാന്‍ പിന്നിലുമാണ് ഇരുന്നിരുന്നത്. ഈ വിഷയം കത്തിച്ച് വിടണം. അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തു തരണമെന്ന് പറഞ്ഞു. ഇതിന്റെ തെളിവുകള്‍ ഉണ്ടെങ്കില്‍ തരണമെന്ന് ഇപി ജയരാജന് ആവശ്യപ്പെട്ടു. പരാതിക്കാരിയോട് ചോദിച്ചിട്ടേ തരാന്‍ കഴിയൂ എന്ന് താന്‍ മറുപടി പറഞ്ഞതായും ഫെനി ബാലകൃഷ്ണന് പറഞ്ഞു.
ഈ സംഭവം കത്തിച്ച് വിടണമെന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് അത് മാത്രമേ ഉദ്ദേശ്യം ഉള്ളു എന്നും ഇപി പറഞ്ഞതായും ഫെനി ബാലകൃഷ്ണന് പറഞ്ഞു.
എന്നാല്‍ തെളിവുകള്‍ നല്കാന് പരാതിക്കാരി സമ്മതിച്ചില്ല. അതിന് ശേഷം ഇപി ജയരാജന് തന്നെ വന്നു കണ്ടു എന്നാണ് ഫെനി ബാലകൃഷ്ണന് പറഞ്ഞത്.
ഇപി ജയരാജന് തന്നെ കാറില്‍ കൊല്ലത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടു പോയെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കരിനെ അട്ടിമറിക്കാനുള്ള സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമായിരുന്നു ഫെനി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇത് നിഷേധിച്ച് ഇപി ജയരാജന് രംഗത്തെത്തുകയായിരുന്നു. രണ്ട് തവണമാത്രമാണ് കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചതെന്നും കൊല്ലത്ത് വെച്ച് ഫെനി ബാലകൃഷ്ണനെ കണ്ടിട്ടില്ലെന്നുമായിരുന്നു ഇപി ജയരാജന് പറഞ്ഞത്.