ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച് ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’ ഫെബ്രുവരി 23ന് തീറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. ‘ശവം’,’സന്തോഷത്തിന്റെ ഒന്നാം രഹസ്യം’, ‘1956 മദ്ധ്യതിരുവിതാംകൂര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണ്‍ ആറാമത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫാമിലി’.
ഡോണ്‍ പാലത്തറയും, ഷെറിന് കാതറിനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ‘ഫാമിലി’ ഇടുക്കിയുടെ പശ്ചാത്തലത്തില്‍, ഒരു കുടിയേറ്റ ഗ്രാമത്തിനുള്ളിലെ സങ്കീര്‍ണമായ അധികാരസമവാക്യങ്ങളെ ആധാരമാക്കി കാലികപ്രസക്തമായ ഒരു സാമൂഹികവിഷയത്തെ വൈകാരികതീവ്രതയോടെ അവതരിപ്പിച്ചിരിക്കുകയാണു. സെഞ്ചുറി ഫിലിംസാണു ചിത്രം വിതരണം ചെയ്യുന്നത്.
വിനയ് ഫോര്‍ട്ട്, ദിവ്യപ്രഭ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ മാത്യു തോമസ്, നില്‍ജ കെ. ബേബി, ആര്‍ഷ ബൈജു, ജെയിന് ആന്‍ഡ്രൂസ്, ജോളി ചിറയത്ത്, സജിത മഠത്തില്‍, അഭിജ ശിവകല എന്നിവരും അഭിനയിച്ചിരിക്കുന്നു.
പ്രശസ്ത ഹിന്ദി ചലച്ചിത്രകാരന് അനുരാഗ് കശ്യപ് കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരുന്നു. അന്ന ബെന്‍ ‘ആട്ടം’ സിനിമയുടെ സംവിധായകന് ആനന്ദ് ഏകര്‍ഷി തുടങ്ങിയവരും ട്രെയിലര്‍ ലോഞ്ചിന് പങ്കെടുത്തിരുന്നു.
ജലീല്‍ ബാദുഷ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് ബേസില്‍ സി.ജെയും, ശബ്ദസന്നിവേശം നിര്‍വഹിച്ചിരിക്കുന്നത് രംഗനാഥ് രവിയുമാണ്. ലൊക്കേഷന്‍ സിങ്ക് സൗണ്ട് ആദര്‍ശ് ജോസഫ് പല്ലാമറ്റം, സൗണ്ട് മിക്സിങ് ഡാന്‍ ജോസ്, മേയ്ക്കപ്പ് മീറ്റാ എം.സി, കോസ്റ്റ്യൂം ആര്‍ഷ ഉണ്ണിത്താന്, കലാ സംവിധാനം അരുണ്‍ ജോസ്, കളറിസ്റ്റ് ശ്രീകുമാര്‍ നായര്‍ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു. സ്റ്റോറീസ് സോഷ്യലിന് വേണ്ടി സംഗീത ജനചന്ദ്രന് മാര്‍ക്കറ്റിംഗും കമ്മ്യൂണിക്കേഷനും കൈകാര്യം ചെയ്തിരിക്കുന്നു.
റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആദ്യ പ്രദര്‍ശനം നടത്തിയ ‘ഫാമിലി’ നിരവധി അന്തര്‍ദ്ദേശീയ വേദികളില്‍ നിന്നു അംഗീകാരവും, നിരൂപകപ്രശംസയും പിടിച്ച് പറ്റിയിരുന്നു. തേര്‍ഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും ‘ഫാമിലി’ നേടിയിട്ടുണ്ട്. ചിത്രം കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ചിരുന്നു.