ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായി തുടരവെ അടിയന്തരമായി ഇരുകൂട്ടരും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്. ഗസയിലേക്ക് അടിയന്തരമായി സഹായമെത്തിക്കണമെന്നും യൂറോപ്യന്‍ യൂണിയന് ആവശ്യപ്പെട്ടു.
അതേസമയം സ്വയം പ്രതിരോധത്തിനുള്ള ഇസ്രേയേലിന്റെ അവകാശത്തെയും യോഗം അംഗീകരിച്ചു. ഗസയില്‍ ഇന്നലെ രാത്രിയും ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. 50 ബന്ദികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഹമാസ് അറിയിച്ചു.
വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം യു എന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ന് വോട്ടിനിടും. അതിനിടെ ഹമാസ് പ്രതിനിധികള്‍ റഷ്യയിലെത്തിയിട്ടുണ്ട്.
അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 7000 കടന്നിട്ടുണ്ട്. ഗസയിലെ ആരോഗ്യ സംവിധാനം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണെന്ന് പലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസയിലെ ആശുപത്രികളില്‍ അടിയന്തര ചികിത്സ മാത്രമാണ് നടക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.