മാവേലിക്കര: ആലപ്പുഴയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന ചുനക്കര ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത്, ചുനക്കര ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
കരുതാം, പരിസ്ഥിതിക്ക് കാവലാളാകാം ഇക്കുറി ഹരിതകർമ്മസേനയ്ക്കൊപ്പം എന്ന ഹാഷ്ടാഗിലാണ് സ്കൂൾ PTA ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾ നടത്തിയത്. പരിസ്ഥിതി ദിനമായ ജൂൺ അഞ്ച് ബുധനാഴ്ച സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി.പ്രവീണിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പരിസ്ഥിതി ദിനാചരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രിയ ടീച്ചർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. തുഷാര, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ആർ. അനിൽകുമാർ മറ്റ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ ചുനക്കര ഗ്രാമ പഞ്ചായത്തിലെ 15 വാർഡുകളിലെയും മുഴുവൻ ഹരിത കർമ്മ സേനാംഗങ്ങളും അതിഥികളായി എത്തി. ഇവരെ സ്കൂൾ പിടിഐയുടെ നേതൃത്വത്തി. ആദരിച്ചു. ഹരിതകർമ്മസേനയുടെ പ്രവത്തനത്തെക്കുറിച്ച് പ്രത്യേക അവതരണവും നടന്നു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചു ചേർന്ന് ഹരിത പ്രതിജ്ഞ ചൊല്ലി പരിപാടി അവസാനിപ്പിച്ചു.
ഹരിത കർമ്മസേന നാടിന്റെ സേന, ഞങ്ങളുടെയും ഞങ്ങൾ ഹരിതകർമ്മസേനക്കൊപ്പം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികൾ ഹരിത കർമ്മ സേനാംഗങ്ങൾക്കൊപ്പം ഫ്ളാ ഷ്മോബ് അവതരിപ്പിച്ചു. തുടർന്ന് ഹരിതകർമ്മസേനയോടൊപ്പം ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സമാഗതമായ കാലവർഷത്തിന്റെ പ്രതിസന്ധികളെ അതിജീവിക്കുന്നതിലേക്കായി ഹരിത കർമ്മസേനയ്ക്ക് സ്നേഹാദരപൂർവ്വം GVHSS ചുനക്കര എന്ന് ആലേഖനം ചെയ്ത് മഴക്കോട്ടുകൾ ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 30 വിതരണം ചെയ്തു. കൂടാതെ സ്കൂളിന്റെ വരുന്ന ഒരു വർഷത്തെ സ്ഥാപന യൂസർഫീ യോഗത്തിൽ വെച്ച് സ്കൂൾ പ്രിൻസിപ്പാൾ സജി ജോൺ സേനാംഗങ്ങൾക്ക് കൈമാറി. ഒപ്പം വൃക്ഷത്തൈ വിതരണമടക്കമുള്ള മറ്റ് ദിനാചരണ പ്രവർത്തനങ്ങളും നടന്നു.