സംസ്ഥാനത്തെ ഡാമുകളില്‍ വെള്ളിമില്ലാത്ത സ്ഥിതിയാണെന്നും മഴയില്ലാത്ത സാഹചര്യമാണെങ്കില്‍ അത് അധിക ബാധ്യതയാകുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി.
ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടി വരുന്ന സ്ഥിതിയാണെന്ന് മന്ത്രി പറഞ്ഞു. നാളെ റെഗുലേറ്ററി ബോര്‍ഡ് യോഗം ചേരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നേരത്തെ ഫെബ്രുവരിയിലും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. നാല് മാസത്തേക്ക് ആയിരുന്നു വര്‍ധനവ് ഉണ്ടായത്. യൂണിറ്റിന് ഒന്‍പത് പൈസയുടെ വര്‍ധനവ് ആയിരുന്നു അന്ന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താന്‍ ആയിരുന്നു അന്ന് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപ പിരിച്ചെടുക്കുക എന്ന ലക്ഷ്യമായിരുന്നു കെ.എസ്.ഇ.ബിയ്ക്ക് അന്ന് ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷവും ജൂണില്‍ യൂണിറ്റിന് 25 പൈസ കൂട്ടിയിരുന്നു.