ചെറുപ്പക്കാലത്ത് പിരിഞ്ഞ രണ്ട് കൂട്ടുകാരെ അരനൂറ്റാണ്ടിന് ശേഷം വീണ്ടും ഒന്നിപ്പിച്ച് ജുമൈറയിലെ എൻഡർ സ്ക്വയർ. മുതിർന്ന പൗരൻമാർക്കുള്ള ഡേ കെയർ സെൻ്ററായ എൽഡർ സ്ക്വയറിൽ എത്തിയ രണ്ട് അംഗങ്ങൾക്കാണ് ജീവിതസായാഹ്നത്തിൽ സൗഹൃദം വീണ്ടെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്. എൽഡർ സ്ക്വയറിൻ്റെ ചരിത്രത്തിലെ ഏറ്റവും വൈകാരികമായ നിമിഷം കൂടിയായിരുന്നു അത്.
“50 വർഷമായി പരസ്പരം കാണാത്ത രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു,” താമര ഓർമ്മിച്ചു. “അവർ ഇവിടെ എൽഡർ സ്ക്വയറിൽ കണ്ടുമുട്ടി, ഞങ്ങളെ സംബന്ധിച്ച് വളരെ മനോഹരമായ ഒരു നിമിഷമായിരുന്നു അത്.” ഒരുമിച്ച് വളർന്നെങ്കിലും പതിറ്റാണ്ടുകളായി ബന്ധം നഷ്ടപ്പെട്ട രണ്ട് പേരും ഡേകെയർ സെൻ്ററിൽ വീണ്ടും ഒരുമിക്കാൻ പറ്റുന്നതിൻ്റെ സന്തോഷത്തിലാണ്. തിരിച്ചറിഞ്ഞ നിമിഷം അവർ പരസ്പരം കെട്ടിപിടിച്ച് കരയുകയും ചിരിക്കുകയും ചെയ്യുകയായിരുന്നു. – എൻഡർ സ്ക്വയർ ഉടമയും സൗദി അറേബ്യകാരിയുമായ താമര ബിൻലാദിൻ പറയുന്നു.
തൻ്റെ അടുത്ത ബന്ധുവായ മുതിർന്ന പൗരനുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് എൽഡർ സ്ക്വയർ എന്ന സ്ഥാപനം തുറക്കുന്നതിലേക്ക് താമരയെ നയിച്ചത്. “ബ്രസീലിലായിരുന്ന എൻ്റെ അമ്മയുടെ അമ്മാവൻ കുറച്ചു കാലം മുൻപ് ദുബായ് സന്ദർശിച്ചിരുന്നു. അവർ നല്ല പ്രായമുള്ള ആളാണ്. ആ സമയത്ത് അദ്ദേഹത്തിന് 86 വയസ്സായിരുന്നു. എന്നാൽ ദുബായിലേക്ക് വരുമ്പോഴും അദ്ദേഹം മാനസികമായും ശാരീരികമായും വളരെ ഊർജ്ജസ്വല്ലനായ മനുഷ്യനായിരുന്നു. എന്നാൽ ഇവിടെ മൂന്ന് മാസം കഴിഞ്ഞു അദ്ദേഹത്തെ കണ്ടപ്പോൾ ആകെ മാറിയിരുന്നു. കൂടുതൽ സമയം ഉറങ്ങാൻ തുടങ്ങി, ആളാകെ ദുർബലനായി.
സാമൂഹിക ഇടപെടലുകളുടെയും പ്രവർത്തനങ്ങളുടെയും അഭാവം മൂലം അമ്മാവൻ്റെ ആരോഗ്യകരമായ ജീവിതശൈലി എടുത്തുകളഞ്ഞതായി സൗദി പ്രവാസി തിരിച്ചറിഞ്ഞു. “അദ്ദേഹത്തിന് ദിവസവും നടക്കാൻ ഇറങ്ങാൻ പോലും ഒരിടവുമില്ലായിരുന്നു. അദ്ദേഹത്തിന് മാനസികമായോ ശാരീരികമായോ എവിടെയും ഇടപെടാൻ ഇല്ലാത്ത അവസ്ഥയായി. അദ്ദേഹത്തിന്റെ സാമൂഹിക ജീവിതം പൂജ്യമായിരുന്നു. ഈ അനുഭവമാണ് എൻഡർ സ്ക്വയറിൻ്റെ പിറവിയിലേക്ക് നയിച്ചത്.
അങ്ങനെ നിരവധി മുതിർന്ന പൗരൻമാർക്ക് പുതിയൊരു ജീവിതം സാധ്യമാക്കുക മാത്രമല്ല 50 വർഷമായി കണ്ടുമുട്ടാത്ത രണ്ട് സുഹൃത്തുക്കളെ വീണ്ടും ഒന്നിപ്പിക്കാനും എൽഡർ സ്ക്വയറിനായി – കഴിഞ്ഞ മാർച്ചിലാണ് താമര ബിൻലാദിൻ എൽഡർ സ്ക്വയർ എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്.
80-കളുടെ അവസാനത്തിലും 103 വയസ്സുള്ള ഒരു സന്ദർശകനും ഉൾപ്പെടെ വിവിധ പ്രായത്തിലും ദേശീയതയിലും ഉള്ള താമസക്കാരെ എൽഡർ സ്ക്വയർ സ്വാഗതം ചെയ്തു. ഒരു പരമ്പരാഗത നഴ്സിംഗ് ഹോം എന്നതിലുപരി, മുതിർന്നവർക്കുള്ള ഒരു ഡേകെയർ സെൻ്റർ എന്ന നിലയിലാണ് എൽഡർ സ്ക്വയർ ക്രമീകരിച്ചിരിക്കുന്നത്.
കേവലം മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനുപകരം മുതിർന്നവർക്കായി ഊർജ്ജസ്വലമായ ഇടം സൃഷ്ടിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ” അവരെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുന്നില്ല, ഞങ്ങൾ അവർക്ക് എന്തെങ്കിലും ചെയ്യാൻ കൊടുക്കുകയാണ്. അതിനാൽ, വീട്ടിൽ ഏകാന്തതയ്ക്കും വിരസതയ്ക്കും പകരം നിങ്ങൾ ആളുകളെ കണ്ടുമുട്ടുകയും പലതരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.”
കലയും കരകൗശലവും, ബ്രെയിൻ ഗെയിമുകളും ബലൂൺ വോളിബോൾ മുതൽ നൃത്തവും കരോക്കെയും വരെ പല കാര്യങ്ങൾ ഇവിടെയുണ്ട്. ദുബായിലെ മുതിർന്ന പൗരൻമാർക്ക് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള വിശ്രമസമയം ഈ കേന്ദ്രം ഉറപ്പാക്കുന്നു. ഒരേസമയം 40 പേർക്ക് മാത്രമാണ് ഇവിടെ പ്രവേശനം അതിനാൽ തന്നെ നിരവധി പേർ ഇപ്പോഴും പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. ഗാർഡനിംഗ് അല്ലെങ്കിൽ റീഡിംഗ് ക്ലബ്ബുകൾ പോലുള്ള ഒന്നിച്ചുള്ള പ്രവർത്തനങ്ങൾക്കും ഇപ്പോൾ എൽഡർ കെയർ പദ്ധതിയിടുന്നുണ്ട്. മെഡിക്കൽ സെൻ്റർ ഓൺ-സൈറ്റ് ഫിസിയോതെറാപ്പി, സൈക്കോളജി, ന്യൂട്രീഷൻ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.
എൽഡർ സ്ക്വയർ അതിൻ്റെ തുടക്കം മുതൽ മുതിർന്ന പങ്കാളികളുടെ ഊർജ്ജത്തിലും മാനസികാവസ്ഥയിലും ശ്രദ്ധേയമായ മാറ്റം വന്നുവെന്ന് താമര ചൂണ്ടിക്കാണിക്കുന്നു, പ്രായമായവർ ഗൗരവക്കാരായി ചിത്രീകരിക്കപ്പെടുന്നത് അവർ അനുഭവിക്കുന്ന ഒറ്റപ്പെടലിൻ്റെയും വീട്ടിൽ നിന്നുള്ള ശ്രദ്ധക്കുറവിൻ്റേയും കൂടി പരിണിതഫലമാണ്.