കൊല്ലം: സിപിഐ വികസന വിരുദ്ധരല്ല,എന്നാൽ .കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ എന്ന് എലപ്പുള്ളിയിലെ ബ്രൂവറി വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.കൃത്യമായ നിലപാട് എക്സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.അതേസമയം,എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻറെ മറുപടി. വിഷയത്തിൽ ആശങ്ക അറിയിച്ച പ്രാദേശിക നേതാക്കൾക്കാണ് പാ4ട്ടി സെക്രട്ടറിയുടെ മറുപടി.
നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണിത്. ആശങ്കകൾ പരിഹരിച്ച് മുന്നോട്ടു പോകാനാണ് സ4ക്കാ4 തീരുമാനം. വെള്ളംമുട്ടും എന്ന് ആവ4ത്തിക്കുന്നത് ഗൂഢലക്ഷ്യത്തിൻറെ ഭാഗമാണെന്നും അംഗങ്ങൾക്കൊന്നും ആശങ്ക വേണ്ടെന്നും എംവിഗോവിന്ദൻ പറഞ്ഞു.കമ്പനി ആരംഭിച്ചാൽ ജലക്ഷാമം, മലിനീകരണം ഉണ്ടാകുമെന്ന ആശങ്ക ജനങ്ങൾക്ക് വേണ്ടെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 5 ഏക്കറിൽ നിർമ്മിക്കുന്ന മഴവെള്ള സംഭരണിയിലെ വെള്ളം മദ്യ ഉത്പാദനത്തിന് മതിയാകും. കൂടുതൽ ആവശ്യമെങ്കിൽ മാത്രമേ ജല അതോറിറ്റിയെ സമീപിക്കുകയുള്ളൂ.
കമ്പനിയുടെ പ്രവർത്തനമാരംഭിച്ചു 2 വർഷത്തിനുശേഷം വൈദ്യുതിയും ഉൽപാദിപ്പിക്കും. 1200 പ്രദേശവാസികൾക്ക് തൊഴിൽ നൽകും. ഇതിൽ ആദ്യ മുൻഗണന കമ്പനി ആരംഭിക്കുന്ന എലപ്പുള്ളിയിലെ മണ്ണുകാട് പ്രദേശത്തുള്ളവർക്ക്. അനുമതി നേടാൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ല. സാങ്കേതികവശങ്ങൾ ഉൾപ്പെടെ,പൂർണ്ണമായ വിവരങ്ങൾ ഉടൻ വാർത്താസമ്മേളനം വിളിച്ച് അറിയിക്കും – കമ്പനി അധികൃതർ വിശദമാക്കി.