ഖത്തറില്‍ തടവിലാക്കപ്പെട്ട എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. അല്‍ ദഹ്റാ കമ്പനിയിലെ ഉദ്യോഗസ്ഥരായ മലയാളി അടക്കം എട്ട് മുന്‍ നാവികര്‍ക്കാണ് ഖത്തറിലെ കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് വധശിക്ഷ വിധിച്ചത്. വിധി ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ പ്രതികരിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്കുന്ന കമ്പനിയിലുള്ള നാവികരെ അറസ്റ്റ് ചെയ്തത്.
ഖത്തര്‍ നാവിക സേനയ്ക്ക് പരിശീലനം നല്‍കുകയും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന കമ്പനിയാണ് അല്‍ദഹ്റ. ഈ കമ്പനിയിലേക്ക് പോയവരെയാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്.
60 വയസിന് മുകളില്‍ പ്രായമുള്ളവരാണ് ശിക്ഷിക്കപ്പെട്ടവര്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഖത്തറിലെ ജയിലിലാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യന്‍ സര്‍ക്കാരും ഖത്തര്‍ സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.