കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ 29ന് വ്യാഴാഴ്ച. കേരളത്തില്‍ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമാവാത്ത സാഹചര്യത്തില്‍ വലിയ പെരുന്നാള്‍ 29ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
ജൂണ്‍ 20 ദുല്‍ഹിജ്ജ ഒന്നാം ദിവസമായി കണക്കാക്കുമെന്നും ജൂണ്‍ 29ന് പെരുന്നാള്‍ ആഘോഷിക്കുമെന്നും കോഴിക്കോട് മുഖ്യ കാര്‍മികത്വം വഹിച്ച ഖാസി സഫീര്‍ സഖാഫി അറിയിച്ചു. അറഫ ദിനം ജൂണ്‍ 28നായിരിക്കും.
അതേസമയം സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ചയായിരിക്കും. മാസപ്പിറവി ദൃശ്യമായതോടെ അറഫാ സംഗമം ജൂണ്‍ 27നും ബലി പെരുന്നാള്‍ ജൂണ്‍ 28നും തീരുമാനിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി.
ഇബ്രാഹിം നബിയുടെ ത്യാഗങ്ങളുടെയും സമ്പൂര്‍ണ സമര്‍പ്പണത്തിന്റെയും സ്മരണയ്ക്കായാണ് ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ബക്രീദ് ആഘോഷിക്കുന്നത്.