എഡിറ്റോറിയൽ മാംഗല്യം സീസൻൺ 2 വേദിയിൽ ശ്രുതി എത്തി. ശ്രുതിയുടെയും ജെൻസന്റെയും വിവാഹം നടക്കേണ്ട വേദി കൂടിയായിരുന്നു മാംഗല്യത്തിന്റേത്. അച്ഛനെയും അമ്മയെയും അനിയത്തിയെയും വയനാട് ഉരുൾപൊട്ടലിൽ നഷ്ട്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലും ആയി ഉണ്ടായിരുന്നത് ജെൻസനായിരുന്നു.ഇരുവരുടെ വർഷങ്ങൾ നീണ്ട പ്രണയമായിരുന്നു.
ഡിസംബറിൽ വിവാഹം നടക്കാനിരിക്കെയാണ് ഉറ്റവരും വിവാഹത്തിനായി കരുതിവെച്ചതെല്ലാം ശ്രുതിക്ക് നഷ്ട്ടമായത്.എഡിറ്റോറിയൽ മാംഗല്യത്തെ കുറിച്ച് അറിഞ്ഞ ജെൻസൻ ഇരുവരുടേയും വിവാഹത്തിനായുളള അപേക്ഷയുമായി മാംഗല്യം ടീമിനെ സമീപിച്ചിരുന്നു.അതിനിടെയാണ് അപ്രതീക്ഷിതമായ വാഹനാപകത്തിൽ ജെൻസനെ ശ്രുതിക്ക് നഷ്ട്ടമാകുന്നത്. ഇരുവരുടെയും വിവാഹം നടക്കാനിരുന്ന വേദിയിലാണ് ശ്രുതി ഒറ്റയ്ക്കെത്തിയത്.ജെൻസനെ നഷ്ട്ടമായ ശ്രുതിയെ വയനാട്ടിൽ എഡിറ്റോറിയൽ ടീം സന്ദർശിച്ചിരുന്നു. വീട്ടുകാർക്ക് വേണ്ടിയാണ് താൻ കരയാതെയും തളരാതെയും ചിരിച്ച് കൊണ്ട് നിൽക്കുന്നതെന്ന് ശ്രുതി അന്ന് പറഞ്ഞതായി എഡിറ്റോറിയൽ ചീഫ് എഡിറ്ററും ചെയർമാനുമായ അരുൺ രാഘവൻ വേദിയിൽ പറഞ്ഞു.
മമ്മൂക്ക മുഖ്യാഥിതിയായിരുന്ന ചടങ്ങിൽ.എഡിറ്റോറിയലും ട്രൂത്ത് ഗ്ലോബൽ ഗ്രൂപ്പും ചേർന്ന് ശ്രുതിയുടെയും ജെൻസന്റെയും വിവാഹത്തിനായി നീക്കി വെച്ച ധനസഹായം മമ്മൂക്ക ശ്രുതിക്ക് കൈമാറി. “ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം” എന്ന് പറഞ്ഞാണ് മമ്മൂക്ക സ്നേഹ സമ്മാനം ശ്രുതിയുടെ കൈകളിൽ ഏൽപ്പിച്ചത്.ദുരന്തങ്ങളുടെ ഘോഷയാത്ര ജീവിതത്തിലുണ്ടായിട്ടും ആത്മധൈര്യത്തോടെ എല്ലാം നേരിട്ട ധീരവനിതയായ ശ്രുതിയെ നമ്മുക്ക് ആദരിക്കാമെന്ന് പറഞ്ഞാണ് മമ്മൂക്ക ശ്രുതിയെ ചേർത്ത് പിടിച്ചത്.40 വധൂവരൻമാർ പരസ്പരം ഒന്നാക്കേണ്ടിയിരുന്ന വേദിയിൽ ജെൻസനെ നഷ്ട്ടമായടോടെ 39 പേരിൽ ഒരാളായണ് ശ്രുതി എത്തിയത്.