തിരുവനന്തപുരം: ഇ പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും നീക്കയതായി സിപിഐഎം അറിയിച്ചു സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. ഇ പി ജയരാജൻ സ്വമേധയാ നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നതായാണ് വിവരം.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടിങ് നടന്ന ഏപ്രിൽ 26-ന് രാവിലെയാണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള ഇ.പി. ജയരാജന്റെ പ്രതികരണമുണ്ടായത്.
കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയനേതാവ് പ്രകാശ് ജാവദേക്കറെ താൻ കണ്ടുവെന്നാണ് ജയരാജൻ മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി പറഞ്ഞത്. ആക്കുളത്തെ മകന്റെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇ.പി. പറഞ്ഞിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്.
പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാർട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തിൽ ഇ പിയുടെ വിശദീകരണം.അതേസമയം ആരാകും ഇ പി ജയരാജന് പകരകാരനായി LDF കൺവീനർ സ്ഥാനത്തേക്ക് വരിക എന്നതാണ് അടുത്ത ചർച്ച.ടി പി രാമകൃഷ്ണന്റെ പേരാണ് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത്.