കണ്ണൂർ: ഇ പി ജയരാജന്റെ ആത്മകഥ വിവാദമായതോടെ നാളെ ചേരുന്ന CPIM സെക്രട്ടറിയേറ്റിൽ വിശദീകരണം തേടിയേക്കും.എന്നാൽ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.നാളെ ചേരുന്ന യോഗത്തിൽ ഇ പി പങ്കെടുക്കുമോ എന്നതിൽ തീരുമാനമായിട്ടില്ല.
ഇ പിയുടേത് എന്ന പേരിൽ പുറത്ത് വന്ന ആത്മകഥയിൽ പി സരിനെ അവസരവാദിയെന്ന് പരാമർശിക്കുന്നുണ്ട്. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ആത്മകഥയിൽ ഉണ്ട്. ഇപിയുടെ പരാമർശം പാലക്കാട്ടെ പ്രവർത്തകരിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
വിവാദങ്ങൾ ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിൽ പാർട്ടി സരിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ ഇ പിയെ ഇന്ന് പാലക്കാട് പ്രചാരണത്തിന് എത്തിക്കും.പ്രത്യേകമായി സംഘടിപ്പിക്കുന്ന പൊതുയോഗത്തിലാണ് ഇ പി ജയരാജൻ പങ്കെടുക്കുക. വൈകുന്നേരം അഞ്ചുമണിക്ക് സ്റ്റേഡിയം ബസ്സ്റ്റാൻഡ് പരിസരത്താണ് പൊതുയോഗം.