പുതുവർഷത്തെ വരവേൽക്കാൻ ദുബായും യുഎഇയും ഒരുങ്ങി കഴിഞ്ഞു. അബുദാബിയിൽ മൂന്നിടങ്ങളിലാണ് പ്രധാനമായും പബ്ലിക്കിനായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.അബുദാബി കോർണിഷ് 8 കി.മീ. നീളുന്ന വാട്ടർ ഫ്രണ്ട് ഏരിയയിൽ വെടിക്കെട്ട് കാണാൻ അവസരമുണ്ട്.വെടിക്കെട്ട് മദർ ഓഫ് ദ നേഷൻ ഫെസ്റ്റിവൽ,ദ കോർണിഷ്,ലുലു ദ്വീപിലെ മാനർ അബുദാബി എന്നിവടങ്ങളിൽ നിന്നും കാണാൻ സാധിക്കും.
യാസ് ലാൻഡിലെ യാസ് ബേ വാട്ടർഫ്രണ്ട് ,യാസ് മറീന,യാസ് ബീച്ച് എന്നിവടഹ്ങളിലും വെടിക്കെട്ട് ഉണ്ട്. കൂടാതെ, അൽ വത്ബയിൽ ഗംഭീരമായ ഷെയ്ഖ് സായദ് ഫെസ്റ്റിവലും അരങ്ങേറും, 50 മിനിറ്റ് നീളുന്ന വെടിക്കെട്ട്, 6000 ഡ്രോണുകളെ ആകാശത്ത് സമനയിപ്പിച്ച് കൊണ്ടുളള 20 മിനുറ്റ് ഷോ എന്നിവയുണ്ടാകും, ലോക റെക്കോർഡാണ് ലക്ഷ്യം.ലിവ ഫെസ്റ്റിവൽ,അൽ മറിയ ദ്വീപിലെ ലേസർ ഷോ എന്നിവയും അബുദാബിയെ കളറാക്കും.ദുബൈയിൽ 36 ഇടങ്ങളിലാണ് വെടിക്കെട്ട് കാണാനാവുക…ബുർജ് ഖലീഫ,സൂഖ് അൽ ബഹർ,ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊലെവാദ്,ബുർജ് പാർക്ക്,അൽസീഫ്,അറ്റ്ലാൻറിസ്,ജുമൈറ ബീച്ച് റസിഡൻസ്,ബ്ലൂ വാട്ടേഴ്സ് ഐലൻറ്,ഗ്ലോബൽ വില്ലേജ്,ഹത്ത.ഷാർജയിൽ അൽ മജാസും ഖോർഫക്കാൻ ബീച്ചും.
അജ്മാനിൽ അജ്മാൻ കോർണിഷ്,അജ്മാൻ ബൊളിവാർഡിന് എതിർവശത്തുള്ള അൽ ജുർഫ് ഏരിയ,ബഹി പാലസ് അജ്മാൻ ഹോട്ടൽ,അജ്മാൻ ഹോട്ടൽ,ഫെയർമോണ്ട് ഐമാൻ ഹോട്ടൽ,മാർസ അജ്മാൻ,റാഡിസൺ ബ്ലൂ ഹോട്ടൽ അജ്മാൻ,കോർണർ ലോഞ്ച് എന്നിവടങ്ങളിൽ. റാസൽ ഖൈമയിലെ അൽ മർജാൻ ദ്വീലും,അൽ ഹാംമറാ വില്ലേജിലും വെടിക്കെ്ടടും, ലേസർ ഷോയും ഉണ്ടാകും.ഫുജേറയിൽ അമ്പറല്ലാ ബീച്ച് ഫാമിലിയുമായി വന്ന് വെടിക്കെട്ട് ആസ്വദിക്കാൻ പറ്റുന്ന ഇടമാണ്. 11 രാജ്യങ്ങളിൽ നിന്നുള്ള 110 വിദഗ്ദരുടെ നേതൃത്വത്തിൽ ദുബൈ- ബുർജ് ഖലീഫയിൽ
9 മിനിറ്റ് ദൈർഘ്യത്തിൽ വെടിക്കെട്ടും ലേസർഷോയുമുണ്ടാകും.