ദുബായില്‍ വെച്ച് മലയാളിയായ അനില്‍ കെ വിന്‍സന്റിനെ പാകിസ്ഥാന് സ്വദേശികള്‍ കൊലപ്പെടുത്തിയത് ജോലി ചെയ്ത സ്ഥാപനത്തില്‍ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്നെന്ന് സൂചന. ദുബായിലെ ടെക്സ്റ്റൈല്‍ സിറ്റിക്കകത്തെ വെയര്‍ ഹൗസില്‍ വെച്ചാണ് അനിലിനെ സംഘം കൊലപ്പെടുത്തിയത്.
അനില്‍ വര്‍ഷങ്ങളായി ദുബായിലെ ടി സിംഗ് ട്രേഡിംഗ് കമ്പനിയിലെ പിആര്‍ഒ ആയിരുന്നു. അനിലിന്റെ സഹോദരന് അശോക് കുമാര്‍ വിന്‍സെന്റും ഇതേ കമ്പനിയില്‍ ഫൈനാന്‍സ് മാനേജരായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ജനുവരി രണ്ടിന് പാകിസ്ഥാന് സ്വദേശികള്‍ക്കൊപ്പം ജോലി സംബന്ധമായ ആവശ്യത്തിന് ദുബായ് ടെക്സ്റ്റൈല്‍ സിറ്റിയിലെ വെയര്‍ ഹൗസിലേക്ക് പോയിരുന്നു. തുടര്‍ന്നാണ് അനിലിനെ കാണാതായത്. എന്നാല്‍ അനിലിനെ തെരയുന്നതിന് കൊലപാതകം നടത്തിയതിന് പിടിയിലായ പാകിസ്ഥാന് സ്വദേശിയും ഒപ്പം കൂടിയിരുന്നു.
അനിലിനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണത്തിനൊടുവില്‍ പാകിസ്ഥാന് സ്വദേശിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കടത്തുന്നതിന് വിളിച്ചയാള്‍ ദുബായില്‍ നിന്ന് കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവത്തില്‍ നിലവില്‍ രണ്ട് പാകിസ്ഥാന് സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് കൊല്ലപ്പെട്ട അനില്‍ വിന്‍സെന്റ്.