ദുബായിൽ പ്രവാസിയായി എത്തി മറ്റു കമ്പനികൾക്ക് വേണ്ടി ജോലി ചെയുമ്പോഴും പലരുടേയും ഉളളിൽ ബിസിനസ്സ് എന്ന സ്വപ്നം കാണും. എന്നാൽ ദുബായ് പോലുളള സ്ഥലത്ത് അത് എളുപ്പത്തിൽ സാധ്യമാണോ എന്നതിൽ ആശങ്കയുമുണ്ടാകും. ബിസിനസ്സ് മേഖല ഏതുമാകട്ടെ ആദ്യം വരുന്ന ചോദ്യം ബിസിനസ്സ് തുടങ്ങാൻ സ്ഥലം എവിടെ തിരഞ്ഞെടുക്കും…അതും ബഡ്ജറ്റ് ഫ്രെണ്ടലിയായി കിട്ടുമോ ഇവയൊക്കെയാവും.
എന്നാൽ ഇതിനുളള പോംവഴിയും നമ്മുടെ കൈകളിൽ തന്നെയുണ്ട്. വില്ലകളിൽ താമസിക്കുന്നവർക്ക് കാർ പോർച്ച് പാർക്കിംങ് ഏരിയ തുടങ്ങിയ ഇടങ്ങളിൽ ബിസിനസ്സ് തുടങ്ങാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?…എന്നാൽ സാധിക്കുമെന്ന് ഉറച്ച് പറയുകയാണ് ദുബായിലെ ഗവർൺമെന്റ് ട്രാൺസാക്ഷൻ സെന്ററായ അൽബാബ്. നമ്മുടെ കാർ പാർക്കിംങ് ഏരിയ, കാർ പോർച്ച് തുടങ്ങിയ അവയ്ലബിൾ ആയിട്ടുളള സ്പേസുകൾ കൊമേഷ്യൽ സ്പേസാക്കി മാറ്റി നമ്മുക്ക് നമ്മുടെ സ്വപ്ന ബിസിനസ്സ് പടുത്തുയർത്താകും.
ലേബർ ക്യാംപുകളും ഡിമോളിഷ് ചെയ്ത് ഇത്തരത്തിൽ മാറ്റാനാകും. ഇത്തരം ഇടങ്ങളിൽ സൂപ്പർ മാർക്കറ്റ് എന്നിവ തുടങ്ങാൻ പലർക്കും സാധിച്ചിടുണ്ട്. അതോറിറ്റിയുടെ NOC വാങ്ങി നിശ്ചിത സമയത്തിനുളളിൽ തന്നെ നമ്മുക്ക് ലൈസൻസ് ലഭിക്കുമെന്ന് അൽബാബ് മാനേജിംങ് ഡയറക്ടറായ ജംഷീർ തൊനിയൻ പറയുന്നു. കാർ പാർക്കിംങ് ഏരിയയുടെ സേപേസിംങ് അനുസരിച്ച് ക്ലിനിക്കുകൾ, ഫുഡ് കോർട്ട് തുടങ്ങിയ ബിസിനസ്സ് ആരംഭിച്ചവരുമുണ്ട്.പ്രയോചനപ്പെടുത്താൻ കഴിഞ്ഞാൽ ഇനി ബിസിനസ്സിനായി മറ്റിടങ്ങൾ തിരയേണ്ട ആവശ്യമില്ല.