ദുബായ്: സാങ്കേതിക മികവും അസാമാന്യ അഭ്യാസപ്രകടന
ങ്ങളും പുത്തൻ ആശയങ്ങളും കൂടിക്കലർന്ന ദിനങ്ങൾ. കാണികളെ
ആവേശത്തിലാഴ്ത്തുന്ന അസാമാന്യ പ്രകടനങ്ങൾ തുടങ്ങി വ്യോമയാന മേഖലയുടെ
ഭാവി ലോകത്തിന് കാട്ടിക്കൊടുക്കുന്ന പ്രദർശനമായിരുന്നു ദുബായ് എയർഷോ.
യുദ്ധവിമാനങ്ങൾക്കൊപ്പം കിടപിടിക്കുന്ന പ്രകടനങ്ങളായിരുന്നു പാസഞ്ചർ ഫ്ലൈറ്രുകളും കാഴ്ച വച്ചത്.
ഇന്ത്യയുടെ സാരംഗ് ഹെലികോപ്റ്ററും തേജസ് യുദ്ധവിമാനവും മിന്നും പ്രകടനമാണ് കാഴ്ച വച്ചത്.
റഫാൽ യുദ്ധവിമാനങ്ങളും അഭ്യാസപ്രകടനങ്ങളുടെ ഭാഗമായി. ആകാശത്തെ ആഡംബരക്കപ്പൽ എന്നറിയുപ്പെടുന്ന
എമിറേറ്റ്സിന്റെ ഡബിൾ ഡക്കർ വിമാനം കാഴ്ചക്കാരെയെല്ലാം നിമിഷ നേരം കൊണ്ട് കയ്യിലെടുത്തു. സ്പായും
ബാറുമടക്കമുള്ള സൌകര്യങ്ങളാണ് ഇതിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
500 കിലോമീറ്റർ അകലെയുള്ള ശത്രുവിമാനങ്ങളെ കണ്ടെത്താൻ ശേഷിയുള്ള
നേത്രയുടെ ചെറുപതിപ്പും മേളയിൽ ആകർഷകമായി. 50000 അടി ഉയരത്തിൽ
നേത്രയ്ക്ക് കഴിയും. വ്യോമയാന മേഖലയെ അടുത്തറിയാനും പുത്തൻ സാങ്കിതക വിദ്യകളെ
മനസിലാക്കാനും കഴിയുന്ന മേള തന്നെയായിരുന്നു ഇക്കുറിയും ദുബായ് എയർ ഷോ