ദുബായ്: ദുബായിലും അബുദാബിയിലും ഇന്ന് ഉച്ചയ്ക്ക് ശേഷം ദൃശ്യമായത് മേഘാവൃതമായ ആകാശം. പലയിടത്തും നേരിയ വെയിലും ഇന്നുണ്ടായിരുന്നു.
അതേസമയം യുഎഇയുടെ മറ്റ് ഭാഗങ്ങളിൽ വ്യത്യസ്തമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. അൽ ഖുവൈനിലെ ഉമ്മുൽ തുവോബ്, ജൈസ് പർവതം, റാസൽ ഖൈമയിലെ ജെബൽ അൽ റഹാബ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ മഴ പെയ്തു. റാസൽ ഖൈമയിലെ ഗലീല, അൽ ഹെയർ എന്നിവിടങ്ങളിലും ഇന്ന് രാവിലെ മിതമായ അളവിൽ മഴ കിട്ടി.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) നൽകുന്ന പ്രവചനം അനുസരിച്ച്, നാളെയും ആകാശം മേഘാവൃതമായിരിക്കും . ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിനും മഴ പെയ്യാനു സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു. രാത്രിയിൽ ഈർപ്പം കൂടുതലായിരിക്കും, ഞായറാഴ്ച രാവിലെയോടെ ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, വടക്കുകിഴക്ക് മുതൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 10-25 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും, ഇടയ്ക്കിടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശും. കടലിൽ സ്ഥിതി പൊതുവെ ശാന്തമായിരിക്കും, പക്ഷേ അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകാം.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) നൽകുന്ന പ്രവചനം അനുസരിച്ച്, ശക്തമോ ഭാഗികമോ ആയി ആകാശം മേഘാവൃതമായിരിക്കും. ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിനും മഴ പെയ്യാനു സാധ്യതയുണ്ടെന്നും പ്രവചനത്തിൽ പറയുന്നു. രാത്രിയിൽ ഈർപ്പം കൂടുതലായിരിക്കും, ഞായറാഴ്ച രാവിലെയോടെ ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.