EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
Reading: ‘ഡോ. ഇറാം ഖാന് ഞാനുമായി നേരിട്ട് ബന്ധമില്ല, പക്ഷെ സ്‌ക്രീനില്‍ കാണിച്ചതെല്ലാം അനുഭവിച്ചതാണ്’; ഷാരൂഖിന് തുറന്ന കത്തുമായി ഡോ. കഫീല്‍ ഖാന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
Follow US
Editoreal > Entertainment > ‘ഡോ. ഇറാം ഖാന് ഞാനുമായി നേരിട്ട് ബന്ധമില്ല, പക്ഷെ സ്‌ക്രീനില്‍ കാണിച്ചതെല്ലാം അനുഭവിച്ചതാണ്’; ഷാരൂഖിന് തുറന്ന കത്തുമായി ഡോ. കഫീല്‍ ഖാന്‍
Entertainment

‘ഡോ. ഇറാം ഖാന് ഞാനുമായി നേരിട്ട് ബന്ധമില്ല, പക്ഷെ സ്‌ക്രീനില്‍ കാണിച്ചതെല്ലാം അനുഭവിച്ചതാണ്’; ഷാരൂഖിന് തുറന്ന കത്തുമായി ഡോ. കഫീല്‍ ഖാന്‍

Web News
Last updated: 2023/10/05 at 2:01 PM
Web News Published October 5, 2023
Share

ജവാന്‍ സിനിമ തിയേറ്ററുകളില്‍ കളക്ഷന്‍ നേടി മുന്നേറുന്നതിനിടെ നടന്‍ ഷാരൂഖ് ഖാന് നന്ദി പറഞ്ഞ് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍. ജവാന്‍ കണ്ടുവെന്നും ഗോരഖ്പൂരില്‍ കുട്ടികള്‍ കൂട്ടമായി മരിച്ച സംഭവം ചിത്രത്തില്‍ കൊണ്ടു വരാന്‍ കാണിച്ച തീരുമാനം ഏറെ സ്വാധീനിച്ചെന്നും കഫീല്‍ എക്‌സില്‍ പങ്കുവെച്ച തുറന്ന കത്തില്‍ പറയുന്നു.

- Advertisement -

ജവാന്‍ ഒരു സാങ്കല്‍പ്പിക സൃഷ്ടിയാണെന്ന് ഞാന്‍ മനസിലാക്കുമ്പോഴും ഗൊരഖ്പൂര്‍ ദുരന്തത്തില്‍ ഇരയായ നിരപരാധികളുടെ ജീവിതത്തിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിനുള്ളിലെ ഉത്തരവാദിത്തത്തിന്റെ അടിയന്തര ആവശ്യകത കൂടിയാണ് ചൂണ്ടിക്കാട്ടുന്നതെന്നും കഫീല്‍ ഖാന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

- Advertisement -

സന്യ മല്‍ഹോത്രയുടെ ഡോ. ഇറാം ഖാന്‍ എന്ന കഥാപാത്രത്തെ നേരിട്ട് എന്നെ പരാമര്‍ശിച്ചില്ലെങ്കിലും ഞാന്‍ നേരിട്ട അനുഭവങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ കാണിച്ചത്. ചിത്രത്തില്‍ യഥാര്‍ത്ഥ കുറ്റവാളിയെ പിടികൂടിയതായി കാണിക്കുന്നു. എന്നാല്‍ ജീവിതത്തില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. ഞാന്‍ എന്റെ ജോലി തിരിച്ച് പിടിക്കാന്‍ കഷ്ടപ്പെടുകയാണ് എന്നും കഫീല്‍ ഖാന്‍ കത്തില്‍ എഴുതുന്നു.

ഗൊരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി എന്ന പേരില്‍ ഞാന്‍ പുസ്തകം എഴുതിയിട്ടുണ്ട്. ആറോളം ഭാഷകളില്‍ അതിന്റെ പതിപ്പ് ലഭ്യമാണ്. ഗൊരഖ്പൂര്‍ ഹോസ്പിറ്റല്‍ ദുരന്തത്തിന്റെയും അനന്തര ഫലങ്ങളുടെയും സമഗ്രമായ ആദ്യ വിവരണമാണ് ഈ പുസ്തകം. സിനിമയുടെ ഇതിവൃത്തത്തില്‍ ഒരു ഭാഗം ഞാന്‍ എന്റെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

സംവിധായകന്‍ അറ്റ്‌ലീ, ചിത്രത്തിലെ മറ്റു അണിയറപ്രവര്‍ത്തകര്‍ക്ക് വ്യക്തിപരമായി നന്ദി അറിയിക്കുന്നു. നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

Unfortunately, I wasn’t able to obtain your email address, @iamsrk sir .
Consequently, I sent the letter by post, but that also showing in transit even after many days .Therefore posting it here 🙏🏾

To
The Honourable Mr. Shah Rukh Khan
Indian actor and film producer
Mannat,… pic.twitter.com/9OxtzHQJ5M

— Dr Kafeel Khan (@drkafeelkhan) October 5, 2023

- Advertisement -

TAGGED: Dr. Kafeel Khan, Jawan, sharukh khan
Web News October 5, 2023 October 5, 2023
Share This Article
Facebook Twitter Whatsapp Whatsapp Copy Link Print
Share
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ‘നീ കണ്ടതെല്ലാം പൊയ്യ്, ഇനി കാണപ്പോവത് നിജം’; മലൈക്കോട്ടൈ വാലിഭന്‍ ടീസര്‍ 
  • എൻ.എസ്.എസ് യുഎഇ സെൻട്രൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
  • ‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ ഡികാപ്രിയോയ്ക്കും മുകളില്‍’; അനിമലിലെ രണ്‍ബീറിനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
  • ‘അവരുടെ പ്രശ്‌നം എന്റെ ധാര്‍മിക മൂല്യങ്ങള്‍, ഞാന്‍ അപമാനിക്കപ്പെട്ടു’, ഫറൂക്ക് കോളേജിനെതിരെ ജിയോ ബേബി
  • മലപ്പുറം കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ ലീഗിനെ പരാജയപ്പെടുത്തി ലീഗ് വിമത; വിജയം എല്‍ഡിഎഫ് പിന്തുണയില്‍

You Might Also Like

Entertainment

‘നീ കണ്ടതെല്ലാം പൊയ്യ്, ഇനി കാണപ്പോവത് നിജം’; മലൈക്കോട്ടൈ വാലിഭന്‍ ടീസര്‍ 

December 6, 2023
Entertainment

‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ ഡികാപ്രിയോയ്ക്കും മുകളില്‍’; അനിമലിലെ രണ്‍ബീറിനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ

December 6, 2023
EntertainmentNews

‘അവരുടെ പ്രശ്‌നം എന്റെ ധാര്‍മിക മൂല്യങ്ങള്‍, ഞാന്‍ അപമാനിക്കപ്പെട്ടു’, ഫറൂക്ക് കോളേജിനെതിരെ ജിയോ ബേബി

December 6, 2023
Entertainment

”ആടുജീവിതത്തിന്റെ ഭാഗമാകാത്തതില്‍ അസൂയ തോന്നുന്നു”, ബ്ലെസിയോട് അനുപം ഖേര്‍

December 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Lost your password?