വാഷിങ്ടൺ:അമേരിക്കൻ ഫെഡറൽ ഗവണ്മെന്റ് രേഖകളിൽ ഇനി സ്ത്രീയും പുരുഷനും മാത്രം മതിയെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.ഇതോടെ ട്രാൻസ്ജെൻഡർ വിഭാഗം ഔദ്യോഗികമായി പുറത്തായി.ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങളെക്കുറിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിൽ സജീവമായി ചർച്ചകൾ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, നിരവധി റിപ്പബ്ലിക്ക് പാർട്ടി പ്രതിനിധികൾ ട്രാൻസ്ജെൻഡർ നിയമങ്ങൾ റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.
കായികയിനങ്ങളിൽ പങ്കെടുക്കുന്ന ട്രാൻസ്ജെൻഡർ സ്ത്രീകൾക്കെതിരെ ട്രംപ് തന്നെ ഒരു പ്രചാരണത്തിൽ തുറന്നടിച്ചിരുന്നു.യു.എസ് പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ടേമിൽ, ഡൊണാൾഡ് ട്രംപ് സൈന്യത്തിൽ ട്രാൻസ്ജെൻഡർ സൈനികർക്ക് നിരോധനം പ്രഖ്യാപിക്കുകയും ട്രാൻസ്ജെൻഡർ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
2021 ൽ അധികാരമേറ്റ ശേഷം ജോ ബൈഡൻ ഈ നയം മാറ്റുകയായിരുന്നു.