മീമുകളിലൂടെ ലോക പ്രശസ്തനായ ചീംസ് എന്ന പേരില്‍ അറിയപ്പെട്ട ബാള്ട്ട്സെ എന്ന നായ ലോകത്തോട് വിടപറഞ്ഞു. ലോകത്തെ മുഴുവന്‍ മീമുകളിലൂടെ ചിരിപ്പിച്ച് ഷിബ ഇനു എന്ന വര്‍ഗത്തില്‍പ്പെട്ട നായ 12ാം വയസിലാണ് ക്യാന്‍സറിന് കീഴടങ്ങി മരണപ്പെട്ടത്
നായ മരണപ്പെട്ടുവെന്ന വാര്‍ത്ത ഇന്‍സ്റ്റഗ്രാം ഓഫീഷ്യല്‍ പേജിലൂടെ ഉടമ അറിയിച്ചിട്ടുണ്ട്. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ചീംസ് സര്‍ജറിക്കിടെയാണ് മരിച്ചത്. കീമോ തെറാപ്പി അടക്കം നല്കാന് ആലോചിച്ചിരുന്നെങ്കിലും വൈകിയിരുന്നു.
ചീംസിന്റെ മുഖഭാവങ്ങള്‍ മീമുകളായി ധാരാളം ഉപയോഗിക്കപ്പെട്ടിരുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ചീംസിന്റെ മരണത്തില്‍ ആരും സങ്കടപ്പെടരുതെന്ന് ഉടമ ചീംസിന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
View this post on Instagram
‘ഒരിക്കലും വാര്‍ത്ത കേട്ട് സങ്കടപ്പെടരുത്. അവര്‍ ലോകത്തിന് സമ്മാനിച്ചിട്ടുള്ള സന്തോഷകരമായ കാര്യങ്ങള്‍ ഓര്‍ക്കൂ. കൊവിഡ് കാലത്ത് അവന് എല്ലാവരെയും ചിരിപ്പിച്ചിട്ടിട്ടുണ്ട്. ഇപ്പോള്‍ അവന്റെ ജീവിത ലക്ഷ്യം പൂര്‍ത്തിയായിരിക്കുന്നു,’ ഉടമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ചീംസിന്റെ ചികിത്സയ്ക്കായി ധാരാളം പേര് പണം തന്ന് സഹായിച്ചിരുന്നെന്നും ഇപ്പോള്‍ ബാക്കി വന്ന പണം മൃഗങ്ങള്‍ക്കായുള്ള ചാരിറ്റി കേന്ദ്രത്തിലേക്ക് നല്‍കുമെന്നും ഉടമ അറിയിച്ചു.