ചാക്കയില്‍ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധിക്കാന്‍ പൊലീസ്. പരിശോധനയ്ക്കായി കുഞ്ഞിന്റെ സാമ്പിളെടുത്ത് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. രക്തത്തില്‍ മദ്യത്തിന്റെ സാമ്പിള്‍ അടങ്ങിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുഞ്ഞ് എങ്ങനെ പൊന്തക്കാട്ടിലെ ഓടയില്‍ എത്തി എന്ന കാര്യത്തില്‍ ഇതുവരെ പൊലീസിന് വ്യക്തത വരാത്ത സാഹചര്യത്തിലാണ് അന്വേഷണം. കുഞ്ഞിനെ വില്‍പ്പനയ്ക്ക് കൊണ്ടു വന്നതാണോ എന്നും സംശയിക്കുന്നുണ്ട്.
അതേസമയം കുഞ്ഞ് ഒരിക്കലും ഒറ്റയ്ക്ക് അത്രയും ദൂരം നടന്ന് പോകില്ലെന്ന് അച്ഛന് ഉറപ്പിച്ച് പറഞ്ഞിരുന്നു. കിടക്കുന്ന സ്ഥലം വിട്ട് ഇതുവരെ കുട്ടി അങ്ങനെ എഴുന്നേറ്റ് പോയിട്ടില്ല. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കൂട്ടത്തിലുള്ള ആളുകളെ ഒന്നും സംശയമില്ലെന്നും കുടുംബം പറയുന്നു.