കൊച്ചി: MDMA അടങ്ങിയ കൊറിയർ മാല പാർവതിയുടെ പേരിൽ തായ്വാനിലേക്ക് അയച്ചെന്ന വ്യാജേന പണം തട്ടാൻ ശ്രമം. ഡിജിറ്റൽ അറസ്റ്റിന്റെ മറവിലാണ് തട്ടിപ്പ്.മാലപാര്‍വതിയെ സൈബര്‍ തട്ടിപ്പ് സംഘം വെര്‍ച്വല്‍ അറസ്റ്റിന് വിധേയമാക്കാന്‍ ശ്രമിച്ചത്. വിക്രം സിങ് എന്ന പോലീസ് ഉദോഗസ്ഥന്റെ പേരിലാണ് ഫോണ്‍ കോള്‍ എത്തിയത്.
പിന്നാലെ ഐഡി കാര്‍ഡും അയച്ചുനല്‍കി.
നടിയുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തായ്വാനിലേക്ക് ഒരു പാര്‍സല്‍ പോയിട്ടുണ്ടെന്നും അതില്‍ അനധികൃതമായി കടത്തിയ മയക്കുമരുന്ന് ആണെന്ന് തട്ടിപ്പ് സംഘം പറഞ്ഞു.
ആദ്യം വിശ്വസിച്ചുവെന്നും പിന്നിട് ഓണ്‍ലൈനില്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നും മാല പാര്‍വതി പറഞ്ഞു.