ഡൽഹി: സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരുടെ ദില്ലി ചലോ മാർച്ച്.സമരം പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കർഷകർ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.മാർച്ചിന് നേരെ പോലീസ് ഇന്ന് വീണ്ടും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
40 മിനിറ്റോളം സംഘർഷാവസ്ഥ നീണ്ടുനിന്നു. ഡൽഹി-ഹരിയാന അതിർത്തിയിലെ ശംഭുവിൽ ആയിരകണക്കിന് പ്രതിഷേധക്കാർ എത്തിയിരുന്നു. കഴിഞ്ഞ ഞയറാഴ്ച് നടന്ന മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് ദില്ലി ചലോ മാർച്ച് ഇന്ന് വീണ്ടും പുനഃരാരംഭിച്ചത്.
101 കർഷകരാണ് ഡൽഹിയിലേക്ക് കാൽനടയായി മാർച്ച് നടത്തുന്നത്. മാർച്ച് പുനരാരംഭിക്കുന്നതിന് മുന്നോടിയായി അംബാല ജില്ലയിലെ 12 ഗ്രാമങ്ങളിൽ ഇൻ്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ ഹരിയാന സർക്കാർ നിരോധിച്ചിരുന്നു. നിരോധനം ഡിസംബർ 17 വരെ നിലനിൽക്കുമെന്ന് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി സുമിത മിശ്ര പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.