യുഎഇയില്‍ ശനിയാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞ്. വരുന്ന ആഴ്ചകളില്‍ യുഎഇയില്‍ കുറഞ്ഞ താപനിലയും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ട സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടല്‍ മഞ്ഞ് കാരണം വഴി തെളിഞ്ഞ് കാണാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
ഷെയ്ഖ് സയീദ് റോഡില്‍ മൂടല്‍ മഞ്ഞ് കാരണം ഒന്നും കാണാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായി. അബുദാബിയിലും ഷാര്‍ജയിലും പലയിടങ്ങൡും മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു.