ഡൽഹി: ഡൽഹി പബ്ലിക് സ്കൂൾ, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂൾ എന്നിവ ഉൾപ്പെടെ 40 സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. സ്കൂളിന്റെ വിവിധ ഇടങ്ങളിൽ ബോംബ് വെച്ചിടുളളതായി പുലർച്ചെ ഇ- മെയിലിലൂടെ ഭീഷണി സന്ദേശമെത്തുകയായിരുന്നു. ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പോലീസ് പറഞ്ഞു.
സ്കൂളുകളിലേക്കെത്തിയ വിദ്യാർത്ഥികളെ തിരികെ വീട്ടിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ പോലീസും അഗ്നി രക്ഷാ സേനയും സ്കൂളുകളിൽ പരിശോധന നടത്തി വരികയാണ്. ഒക്ടോബർ 20ന് സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു.
രണ്ടു സ്ഫോടക വസ്തുക്കളും സ്ഥാപിച്ചത് മതിലിനോട് ചേർന്നാണ്. സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ മതിൽ തകർന്നെങ്കിലും ആളാപായമില്ലായിരുന്നു.