ടൊവിനോയെ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഫെബ്രുവരി 9ന് തിയേറ്ററിലെത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അര്‍ഹിച്ച അംഗീകാരം കിട്ടാതെ പോയവരുടെ കഥയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും പറയുന്നതെന്നാണ് സംവിധായകന് ഡാര്വിന് കുര്യാക്കോസ് പറഞ്ഞത്. മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തിലാണ് ഡാര്വിന് ഇക്കാര്യം പറഞ്ഞത്.
തോറ്റു പോയവരുടെ കഥ പറയാമെന്ന് കരുതി പ്ലാന്‍ ചെയ്തതല്ല. ആ നാലു പോലീസുകാര്‍ക്കും അവരുടെ ഡിപാര്‍ട്ട്മെന്റില്‍ അര്‍ഹിക്കുന്ന സ്ഥാനം കിട്ടിയില്ല എന്നതുകൊണ്ടുമാത്രമാണ് അവര്‍ തോറ്റു പോയത്. അന്വേഷണത്തില്‍ അവര്‍ വിജയിച്ച ആളുകളാണ്. ഇങ്ങനെ അര്‍ഹിച്ച അംഗീകാരം കിട്ടാതെ പോയ ഒരുപാട് പേരുണ്ട്. അവരുടെ കഥയാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. ഒരു സിനിമാറ്റിക് രീതിയില്‍ അവസാനം അവരെ കൈയടിയിലേക്ക് കൊണ്ടുപോവേണ്ട മറിച്ച് അവര്‍ വിജയിച്ചവരാണോ തോറ്റുപോയവരാണോ എന്ന് പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കാമെന്ന് കരുതി. ഡാര്വിന് കുര്യാക്കോസ്
തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്.