പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ആദ്യ സമ്മേളനം നടക്കാനിരിക്കെ ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പിങ്ക് നിറത്തിലുള്ള താമര പതിച്ച ക്രീം ഷര്‍ട്ട്, ക്രീം നറത്തിലുള്ള ജാക്കറ്റ്, കാക്കി പാന്റ് എന്നിവയാണ് ആണ് ജീവനക്കാരുടെ വേഷം. സ്ത്രീകള്‍ക്ക് സാരിയായിരിക്കും പുതിയ യൂനിഫോം.
പാര്‍ലമെന്റിലെ 271 സ്റ്റാഫുകള്‍ക്കും പുതിയ യൂനിഫോം ലഭിക്കും. യൂനിഫോമില്‍ മാര്‍ഷലുകള്‍ക്ക് മണിപ്പൂരി ശിരോവസ്ത്രവും ഉള്‍പ്പെടും. നാഷണല്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് ടെക്നോളജിയാണ് പുതിയ യൂനിഫോം രൂപകല്പന ചെയ്തത്.
പാര്‍ലമെന്റിലെ സുരക്ഷാ ചുമതലയുള്ള ഓഫീസര്‍മാര്‍ നിലവിലെ നീല സഫാരി സ്യൂട്ടിന് പകരം സൈനികരുടേതിന് സമാനമായി യൂനിഫോം ധരിക്കണം. സെപ്തംബര്‍ ആറിനകം എല്ലാ ജീവനക്കാരോടും യൂനിഫോം കൈപ്പറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.