കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനെ വേദിയിലിരുത്തി രൂക്ഷമായി വിമര്‍ശിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ധനകാര്യ ഇടപാടുകള്‍ നടത്തുന്ന സ്ഥലത്ത് കുറ്റകൃത്യം കണ്ടെത്തിയാല്‍ അത് ഏത് ഭരണസമിതിയാണെന്ന് നോക്കാതെ നടപടിയെടുക്കണമെന്ന് എളമരം കരീം ആവശ്യപ്പെട്ടു. തൃശൂര്‍ നടത്തറയില്‍ നടന്ന കോടിയേരി അനുസ്മരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചട്ടവിരുദ്ധമായി ആര് പ്രവര്‍ത്തിച്ചാലും അവര്‍ ശിക്ഷിക്കപ്പെടണം. കുറ്റവാളികളെ ആരും സംരക്ഷിക്കില്ല. ഇ.ഡി വരുന്നതിന് ഒരു വര്‍ഷം മുമ്പേ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം വിരോധത്താല്‍ കരുവന്നൂരിന്റെ പേരും പറഞ്ഞ് കോണ്‍ഗ്രസ് വല്ലാതെ ഇഡിയെ സോപ്പിടണ്ട. ഇഡിയെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസ് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് സമാനമാണെന്നും എളമരം കരീം കൂട്ടിച്ചേര്‍ത്തു.