തിരുവനന്തപുരത്ത് മിത്ത് വിവാദത്തെ തുടര്‍ന്ന് എന്‍.എസ്.എസ് സംഘടിപ്പിച്ച നാമജപക്കേസ് അവസാനിപ്പിച്ച് കോടതി. ഘോഷയാത്രയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കേസ് അവസാനിപ്പിച്ചത്.
യാത്ര നടത്തിയതില്‍ ഗൂഢലക്ഷ്യങ്ങള്‍ ഇല്ലായിരുന്നു എന്നും ഇന്ന് രാവിലെ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത കൂട്ടം ചേരല്‍, ഗതാഗത തടസ്സം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മിത്തും ചരിത്രവും സംബന്ധിച്ച പരാമര്‍ശത്തില്‍ ഓഗസ്റ്റ് രണ്ടിനായിരുന്നു എന്‍എസ്എസ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചത്.