ദുബായ്: കാത്തിരുന്ന കൺമണി ആറാം മാസത്തിൽ പുറത്ത് വന്നതോടെ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ നെട്ടോട്ടമോടുകയാണ് തമിഴ്നാട് സ്വദേശികളായ ഭാസ്കറും ജനനിയും. ചെന്നൈ സ്വദേശിയായ ഭാസ്കർ ദുബായിൽ ടെക്നീഷ്യനായി ജോലി നോക്കുകയാണ്. പ്രസവത്തിനായി സ്വദേശമായ ചെന്നൈയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടെയാണ് ജനനി ആറാം മാസത്തിൽ കുഞ്ഞിന് ജന്മം നൽകുന്നത്.
https://milaap.org/fundraisers/support-baby-of-janani/deeplink?deeplink_type=paytm ഈ ലിങ്ക് വഴി ധനസമാഹരണത്തിൽ പങ്കാളിയാകാം
ദുബായിലെ സ്വകാര്യ ആശുപത്രിയിലെ എൻഐസിയുവിലാണ് കഴിഞ്ഞ മൂന്ന് മാസമായി ചികിത്സയിലാണ് ഭാസ്കറിന്റെയും ജനനിയുടെയും മകനായ ഇഷാൻ കൃഷ്ണൻ. അതിനിടെ കുഞ്ഞിനെ സങ്കീർണ ശസ്ത്രക്രിയക്കും വിധേയനാക്കി. ഭീമമായ തുകയാണ് എൻഐസിയുവിൽ കഴിയുന്ന കുഞ്ഞിന്റെ ചികിത്സയ്ക്കായി കണ്ടെത്തേണ്ടത്.
ഇതുവരെയുള്ള സമ്പാദ്യമെല്ലാം വിറ്റുപറക്കിയാണ് ഭാസ്കർ ഇതുവരെയുള്ള ചികിത്സയ്ക്കായി പണം കണ്ടെത്തിയത്. മുന്നോട്ടുള്ള ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് ഈ ചെറുപ്പക്കാരൻ . പണം സമാഹരിക്കുന്നതിനായി milaap.org എന്ന ധനസമാഹരണ ആപ്പ് വഴി ഭാസ്കർ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.
പണമയക്കേണ്ട ലിങ്ക്
https://milaap.org/fundraisers/support-baby-of-janani/deeplink?deeplink_type=paytm