കൊട്ടാരക്കരയില്‍ മയക്കുമരുന്ന് ഗുളികകളുമായി ദമ്പതികള്‍ പിടിയില്‍. കോക്കാട് ശ്രീശൈലം വീട്ടില്‍ താമസിക്കുന്ന സുധി ബാബു, ഭാര്യ ജിന്‍സി എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

ചിരട്ടക്കോണം-കോക്കാട് റോഡില്‍ വെച്ച് സംശയം തോന്നി ബൈക്ക് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയത്. 47 മയക്കുമരുന്ന് ഗുളികകളും 10 ഗ്രാം കഞ്ചാവുമാണ് ഇവരുടെ പക്കല്‍ നിന്ന ്പിട ികൂടിയത്.

കൊട്ടാരക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്യാം കുമാറും സംഘവുമാണ് റെയ്ഡില്‍ മയക്കുമരുന്ന് പിടികൂടിയത്.
