കൽപ്പറ്റ: കോൺഗ്രസ് നേതാവിനേയും മകനേയും വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനെയും ഇളയ മകനെയും ആണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
കിടപ്പുരോഗിയായ മകനെയാണ് വിജയനൊപ്പം വിഷം കഴിച്ച് നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില മോശമായി തുടരുകയാണ്. ഇന്നലെ രാത്രി 9 മണിയോടെയാണ് അച്ഛനെയും മകനെയും അവശനിലയിൽ കണ്ടെത്തിയത്.
നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ എം വിജയൻ, ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിൽ ഒരാൾ കൂടിയാണ്. കിടപ്പുരോഗിയായ ഇളയമകന് പരസഹായമില്ലാതെ ഭക്ഷണം കഴിക്കാനോ മറ്റു കാര്യങ്ങൾ ചെയ്യാനോ സാധിക്കില്ല.