തിരുവനന്തപുരം: ദ ഹിന്ദു പത്രം അഭിമുഖം എടുക്കാൻ വന്നപ്പോൾ കൂടെയുളള ആൾ അവരുടെ പ്രതിനിധിയാണെന്ന് ഓർത്തുവെന്നും പിന്നീടാണ് പി ആർ ആണെന്ന് അറിഞ്ഞതെന്നും മുഖ്യമന്ത്രി. അഭിമുഖത്തിന് വേണ്ടി ആദ്യം ആവശ്യപ്പെടുന്നത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകനാണ്.ഹിന്ദുവിന് അഭിമുഖം നൽകുന്നത് കൊണ്ട് വേറെ പ്രശ്നമൊന്നുമില്ല, തനിക്കും താത്പര്യമുളള കാര്യമാണ്. പി വി അൻവറുമായി ബന്ധപ്പെട്ട കാര്യം ചോദിച്ചപ്പോൾ ആ വിഷയം പറഞ്ഞ് കഴിഞ്ഞതാണെന്നും വിഷയത്തിലേക്ക് പോകുന്നില്ലായെന്നും പറഞ്ഞു.
വിഷമകരമായ ചോദ്യങ്ങളാണ് ചോദിച്ചത്, എല്ലാത്തിനും ഞാൻ നല്ലനിലയ്ക്കാണ് മറുപടി പറഞ്ഞതെന്നും പറഞ്ഞാണ് അവർ പിരിഞ്ഞത്. പക്ഷേ പിന്നീട് ഞാൻ പറയാത്ത കാര്യങ്ങൾ അഭിമുഖത്തിൽ വന്നു.നിങ്ങൾക്ക് അറിയാലോ എന്റെ നിലപാട് എന്താണെന്ന്. ഏതെങ്കിലും ഒരു ജില്ലയേയോ ഏതെങ്കിലും ഒരു വിഭാഗത്തേയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവർത്തന രംഗത്ത് നിങ്ങൾക്ക് ആർക്കെങ്കിലും കാണാൻ കഴിഞ്ഞിട്ടുണ്ടോ, അങ്ങനെ ഒരു നില എന്റെ ഭാഗത്ത് നിന്നു ഉണ്ടാവില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, തൃശൂർ പൂരം കലക്കൽ വിവാദത്തിൽ24ന് അന്വേഷണ റിപ്പോർട്ട് തനിക്ക് ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായ അന്വേഷണ റിപ്പോർട്ട് ആയി കരുതാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാക്കുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമം നടന്നു എന്നാണ്. അത് വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ സംഭവിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിൽ കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.അർജുന്റെ കുടുംബത്തിനും ശ്രുതിക്കും സർക്കാർ സഹായം പ്രഖ്യാപിച്ചു.അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപയും,ശ്രുതിക്ക് ജോലിയും നൽകും