മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തി. യു.എസ്, ക്യൂബ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഹവാനയിൽ നിന്നും ഇന്നലെ രാത്രി എട്ടരയോടെയാണ് മുഖ്യമന്ത്രി ദുബായിലേക്ക് എത്തിയത്. ഭാര്യ കമലയും മകൾ വീണയുംപ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
ഇന്ന് വൈകിട്ട് കേരള സ്റ്റാർട്ട് അപ്പ് മിഷൻ്റെ ഇൻഫിനിറ്റ് സെൻ്റ്ർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ദുബായ് ബിസിനസ് ബെയിലെ താജ് ഹോട്ടലിലാണ് ഉദ്ഘാടന ചടങ്ങുകൾ. പ്രവാസി സംരംഭകര്‍ക്ക് ഒത്തു ചേരാനും കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്.
19-ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും. നേരത്തെ അബുദാബിയിൽ നടന്ന നിക്ഷേപസംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നില്ല.