ചുനക്കര: വയനാട്ടിലെ ഉള്ളുലച്ച ഉരുൾപ്പൊട്ടലിൽ തീരാനോവായവർക്ക് ആദരാഞ്ജലി അർപ്പിച്ച് ജി എച് എസ് എസ് ചുനക്കരയിലെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും അധ്യാപകരും.
പ്രിൻസിപ്പാൾ ജെ.സജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുശോചന ചടങ്ങിൽ വയനാട്ടിൽ ഉരുൾപ്പൊട്ടലിൽ മരണമടഞ്ഞ പ്രിയപ്പെട്ടവരെ ഓർത്തുകൊണ്ടും എല്ലാം നഷ്ടപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും വിദ്യാർത്ഥികൾ ദീപം തെളിയിച്ചു.
വയനാട്ടിലെ ഹതാശരായ നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി കൈകോർക്കണമെന്ന പ്രിൻസിപ്പാളിൻ്റെ നിർദ്ദേശത്തെ നിറഞ്ഞ മനസോടെ യോഗം സ്വാഗതം ചെയ്തു. തുടർന്ന് പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രതിമാസ പിടിഎ യോഗം നടന്നു.