ബീജിംഗ്: ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായ നിലയിൽ തുടരുന്നതിനിടയിൽ ചൈനയുമായും കൊമ്പ് കോർത്ത് കാനഡ. കാനഡ തങ്ങൾക്കെതിരെ നുണപ്രചരണം നടത്തുകയാണെന്ന് ചൈനീസ് വിദേശകാര്യവക്താവ് മാവോ നിംഗ് കുറ്റപ്പെടുത്തി.
ചൈനയുമായി ബന്ധമുള്ള ഒരു സംഘടന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗങ്ങൾ എന്നിവരെ കുറിച്ച് ഓണ്‍ലൈനിലൂടെ തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്നതായി നേരത്തെ കാനഡ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ‘നുണകൾ’ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ തകർക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ചൊവ്വാഴ്ച ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
കാനഡയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതാണെന്നും മാവോ പറഞ്ഞു. “കാനഡയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വസ്തുതകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്, ചൈനയ്ക്ക് എതിരെ അവർ വ്യാജമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഞങ്ങൾ അതിനെ ശക്തമായി അപലപിക്കുന്നു.