ഇറാനില്‍ ജയിലില്‍ കഴിയുന്ന നൊബേല്‍ പുരസ്കാര ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് വേണ്ടി അവരുടെ ഇരട്ടകളായ മക്കള്‍ പുരസ്കാരം ഏറ്റുവാങ്ങി. നര്‍ഗീസിന്റെ മക്കളായ അലിയും കിയാനയും ചേര്‍ന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
പുരസ്കാരം വാങ്ങിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കിയാന നര്‍ഗീസിന്റെ സന്ദേശം വായിച്ചു കേള്‍പ്പിച്ചു. അമ്മയെ വീണ്ടും കാണുമെന്ന പ്രതീക്ഷയില്ലെന്നും മകള്‍ പങ്കുവെച്ചു.
‘ചിലപ്പോള്‍ ഒരു 30, 40 വര്‍ഷത്തിനിടക്ക് ഞാന്‍ അമ്മയെ കണ്ടേക്കാം. പക്ഷെ എനിക്ക് തോന്നുന്നത് കാണാന്‍ സാധിച്ചേക്കില്ല എന്നാണ്. അതൊരു വലിയ കാര്യമല്ല. എന്റെ അമ്മ എപ്പോഴും എന്റെ ഹൃദയത്തില്‍ തന്നെയുണ്ട്. പോരാടാന്‍ അത് തന്നെ ധാരാളമാണ്,’ കിയാന പറഞ്ഞു.
സ്ത്രീകളുടെ അവകാശ പ്രക്ഷോങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലാണ് നര്‍ഗീസ് മുഹമ്മദിയെ ഭരണകൂടം ജയിലില്‍ അടച്ചത്. സമാധാന നൊബേല്‍ ലഭിക്കുന്ന 19-ാമത് വനിതയും രണ്ടാമത്തെ ഇറാനിയന്‍ വനിതായുമാണ് നര്‍ഗീസ് മുഹമ്മദി.
51 കാരിയായ നര്‍ഗീസ് വര്‍ഷങ്ങളായി ജയിലില്‍ തടവില്‍ കഴിയുകയാണ്. ടെഹ്റാനിലെ ജയിലിലാണ് ഇപ്പോള്‍ നര്‍ഗീസ്
താന്‍ 11 വര്‍ഷവും മക്കള്‍ ഏഴ് വര്‍ഷവുമായി നര്‍ഗീസിനെ കണ്ടിട്ടെന്ന് ഭര്‍ത്താവ് താഗ്ഗി നേരത്തെ പറഞ്ഞിരുന്നു.
122 വര്‍ഷത്തിനിടയില്‍ അഞ്ചാം തവണയാണ് വീട്ടുതടങ്കലിലോ ജയിലിലോ കഴിയുന്നവര്‍ക്ക് നൊബേല്‍ കൊടുക്കുന്നത്. മറ്റു നൊബേല്‍ പുരസ്കാരങ്ങള്‍ പ്രത്യേകം പരിപാടികളിലായി വിതരണം ചെയ്യും.