ന്യൂഡൽഹി: ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന് വീണ സംഭവത്തിൽ തല കുമ്പിട്ട് മാപ്പ് ചോദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.കഴിഞ്ഞ വർഷം ഡിസംബറിൽ മഹാരാഷ്ട്രയിലെ സിന്ധുദുർഗിലാണ് ഛത്രപതി ശിവജിയുടെ പ്രതിമ പ്രധാന മന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്തത്.
35 അടി ഉയരമുളള വെങ്കല പ്രതിമയാണ് തകർന്ന് വീണത്. പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്.
മഹാരാഷ്ട്രയിലെ പാൽഘറിൽ വെച്ച് നടന്ന റാലിയിൽ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറഞ്ഞത്.