മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തെയാണ് അന്വേഷണത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. നാല് മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. സിഎം ആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വീണയ്ക്ക് 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് അന്വേഷണം.
വരുണ്‍ ബിഎസ്-കര്‍ണാടക ഡെപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, കെ എം ശങ്കര നാരായണന്-ചെന്നൈ ഡ്യെപ്യൂട്ടി ഡയറക്ടര്‍, എ ഗോകുല്‍ നാഥ്-പോണ്ടിച്ചേരി ആര്.ഒ.സി എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. സി.എം.ആര്.എല്‍, കെഎസ്ഐഡിസി എന്നിവയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്. മൂന്ന് സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കും.