മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 6.5 ലക്ഷം രൂപ നല്‍കിയെന്ന നടന് വിശാലിന്റെ ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി സിബിഐ. സിബിഎഫ്സിയിലെ ചില ഉദ്യോഗസ്ഥര്‍ പൊതുപ്രവര്‍ത്തകര്‍ മെര്ലിന് മേനഗ, ജീജ രാംദാസ്, രാജന് എം എ തുടങ്ങിയവര്‍ക്കെതിരെയാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

മുംബൈയിലെ നാല് സ്ഥലങ്ങളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി. 2023 സെപ്തംബര്‍ മാസത്തില്‍ ഒരു സ്വകാര്യ വ്യക്തി ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങി. ഓണ്‍ലൈന്‍ ആയാണ് ഫിലിം സര്ട്ടിഫിക്കേഷന് അപേക്ഷിച്ചത്. സിബിഎഫ്സി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ 6.5 ലക്ഷം രൂപ നല്‍കണമെന്ന് അറിയിച്ചതായുമാണ് വിശാല്‍ ആരോപിച്ചിരുന്നത്. ഇതിലാണ് സിബിഐ നടപടി.

ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് മുംബൈയിലെ സിബിഎഫ്സി ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി പ്രതികള്‍ ആദ്യം കൈക്കൂലി ആവശ്യപ്പെട്ടതെന്നും ചര്‍ച്ചകള്‍ക്ക് ശേഷം തുക 6.5 ലക്ഷമായി കുറയ്ക്കുകയായിരുന്നുവെന്നും സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
രണ്ട് പ്രതികളുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ഈ തുക വാങ്ങിയതായി തെളിവുകളുണ്ട്. കൂടാതെ 20,000 രൂപ ഒരു സ്വകാര്യ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് കോര്‍ഡിനേഷന്‍ ഫീസായി നേടിയതായും ആരോപണമുണ്ടെന്നും സിബിഐ പറഞ്ഞു.
