ഉപതെരഞ്ഞടുപ്പിൽ വയനാട്ടിലെ സ്ഥാനാർത്ഥി രണ്ട് ലക്ഷം കഴിഞ്ഞ് ലീഡ് ഉയർത്തിയതോടെ, വയനാടിലെ ചിത്രം വ്യക്തമായി.ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര് പ്രദീപ് ലീഡ് ഉയര്‍ത്തുകയാണ്.
9228 ആണ് പ്രദീപിന്റെ ലീഡ്.എന്നാൽ പാലക്കാട് NDA സ്ഥാനാർത്ഥി സി കൃഷ്ണകുമാറും UDF സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ വാശിയേറിയ മത്സരം നടക്കുകയാണ്. ആദ്യത്തെ അഞ്ച് റൗണ്ട് വരെ മുന്നേറിയിരുന്ന സി കൃഷ്ണകുമാറിനെ 1388 വോട്ടിൽ ഏഴാം റൗണ്ടിൽ പിന്നിലാക്കിയിരിക്കയാണ് രാഹുൽ മാങ്കൂട്ടത്തിൽ.