മലപ്പുറം കരുളായി കിണറ്റിങ്ങലില്‍ ഓടുന്ന സ്കൂള്‍ ബസ്സിനടിയില്‍പ്പെട്ട വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. സൈക്കിളില്‍ വന്ന വിദ്യാര്‍ത്ഥി സ്കൂള്‍ ബസിന്റെ അടിയില്‍പ്പെട്ടു പോവുകയായിരുന്നു. സൈക്കിള്‍ ബസില്‍ ചെന്ന് ഇടിച്ചെങ്കിലും നിസാര പരിക്കുകളോടെ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കരുളായി കെ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭൂമികം കൊട്ടുപറ്റയിലെ ആദിത്യനാണ് അപകടം സംഭവിച്ചത്. സ്കൂള്‍ വിട്ടു വന്നശേഷം വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടിയലേക്ക് വന്നതായിരുന്നു ആദിത്യന്. പാലാങ്കര ഭാഗത്ത് നിന്ന് ബ്രേക്ക് നഷ്ടമായതോടെ ഇടത്തേക്ക് തിരിയുന്നതിന് പകരം എതിരെ വന്നിരുന്ന ബസില്‍ ചെന്ന് ഇടിക്കുകയായിരുന്നു.
ബസിന്റെ അടയിലേക്ക് ആണ് ആദിത്യന് തെറിച്ചുവീണത്. അപകടത്തില്‍പ്പെട്ട ബസ് ഉടന്‍ തന്നെ നിര്‍ത്തിയതും അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് കാരണമായി.
അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് ബസിനടിയില്‍ നിന്ന് കുട്ടിയെ പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ ആദിത്യന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. മുഖത്തുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്.