ബോളിവുഡ് താരം അഖില്‍ മിശ്ര അന്തരിച്ചു. 67 വയസായിരുന്നു. ഹൈദരാബാദില്‍ ഷൂട്ടിംഗിന് എത്തിയ നടനെ താമസ സ്ഥലത്തെ അടുക്കളിയല്‍ തെന്നി വീണ് തലയ്ക്ക് അടിയേറ്റ് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.
രക്തം വാര്‍ന്ന നിലയിലാണ് അഖില്‍ മിശ്രയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുക്കളയില്‍ കയറി എന്തോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്നിവീണതെന്നാണ് സംശയിക്കുന്നത്.
ആമിര്‍ ഖാന്‍ നായകനായ ത്രീ ഇഡിയറ്റ്‌സ് ലൈബ്രേറിയന്‍ ആയി ചെയ്ത ഡുബേ എന്ന കഥാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡോണ്‍, ഗാന്ധി മൈ ഫാദര്‍, ശിക്കാര്‍, കല്‍ക്കട്ട മെയില്‍, തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ദോ ദില്‍ ബന്ധേ ഏക് ദോരി സേ, ഉത്തരന്‍, പര്‍ദേസ്, മേ മിലാ കോയി അപ്‌ന, ശ്രീമാന്‍ ശ്രീമതി തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെയും ഭാഗമായിരുന്നു. ജര്‍മന്‍ നടി സുസെയ്ന്‍ ബെര്‍ണര്‍ട്ട് ആണ് ഭാര്യ.