കൊച്ചി: ഹണി റോസിന്റെ പരാതിയിൽ റിമാൻഡിലായിരുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചെങ്കിലും വിവിധ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയിൽമോചിതനാകാൻ തയ്യാറായിരുന്നില്ല. പിന്നാലെ കേസ് വീണ്ടും കോടതി സ്വമേധയാ പരിഗണനയ്ക്കെടുത്തു.കോടതിയോട് നാടകം കളിക്കരുത്. ജാമ്യം നൽകിയ കോടതിക്ക് അത് റദ്ദാക്കാനുമറിയാം.
റിമാൻഡ് തടവുകാരുടെ വക്കാലത്ത് നിങ്ങൾ എടുക്കരുത്. റിമാൻഡ് തടവുകാരെ സംരക്ഷിക്കാൻ ഹൈക്കോടതിയും ജുഡീഷ്യറിയുമുണ്ട്. അയാൾ ഹൈക്കോടതിയോടാണ് കളിക്കുന്നത്. ഉത്തരവ് മാധ്യമശ്രദ്ധയ്ക്കുവേണ്ടി പോക്കറ്റിൽവെച്ച് കഥമെനയുന്നു. അയാൾക്ക് മുകളിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ അത് കോടതി കാണിച്ചുകൊടുക്കാം.
അറസ്റ്റ് ചെയ്യാൻ പോലും നിർദേശം നൽകും. പ്രതികൾ ഇങ്ങനെയാണോ പെരുമാറേണ്ടത്?’, ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ നിരീക്ഷിച്ചു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ബോബിയുടെ അഭിഭാഷകർ ജയിലിലെത്തി രേഖകൾ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.