ബിജെപിക്ക് കേരളത്തില്‍ വെല്ലുവിളിയായി നില്‍ക്കുന്നത് ബിജെപി തന്നെയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുന്നോടിയായി നടന്ന നേതൃയോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹന്‍ ആണ് പ്രസംഗിക്കുന്നതിനിടെ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് നരേന്ദ്ര മോദി മുന്നെ ചോദിച്ചിരുന്നു. അതിന് അദ്ദേഹം തന്നെ നല്കിയ ഉത്തരം ബിജെപി തന്നെയാണ് പാര്‍ട്ടി നേരിടുന്ന വെല്ലുവിളിയെന്നാണ്. അത് ഏറ്റവും കൂടുതല്‍ യോജിക്കുന്നത് കേരളത്തിനാണെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് രാധാമോഹന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ ശക്തമാണെന്നും, കോണ്‍ഗ്രസും സിപിഎമ്മും ശക്തമാണെന്നുമുള്ള കാര്യങ്ങള്‍ ഉത്തരമായി സംസ്ഥാന നേതൃത്വം പറഞ്ഞെങ്കിലും പ്രധാന വെല്ലുവിളി ബിജെപി തന്നെയാണെന്ന് രാധാ മോഹന്‍ പറഞ്ഞു.
ബിജെപി പ്രധാനമായും കേരളത്തില്‍ ലക്ഷ്യം വെക്കുന്നത് തൃശൂര്‍ ജില്ലതന്നെയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ജയിക്കാന്‍ കഴിയുമെങ്കില്‍ കേരളത്തിലും സാധിക്കുമെന്നും രാധാമോഹന്‍ പറഞ്ഞു.
ഹിന്ദുക്കളെ പോലെ തന്നെ ക്രിസ്ത്യാനികളും രാജ്യത്തോടും കൂറുള്ളവരാണെന്നും ക്രൈസ്തവരെ കുടുംബാംഗങ്ങളെപ്പോലെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവര്‍ക്ക് പ്രധാനമന്ത്രിയോടുള്ള സ്നേഹം കഴിഞ്ഞ ദിവസം ബോണ്‍നതാലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ തനിക്ക് മനസിലാക്കാനായെന്നും രാധാമോഹന്‍ എംപി കൂട്ടിച്ചേര്‍ത്തു.