ദുബായ്: ഭീമ ജ്വല്ലേഴ്സ് യുഎയിൽ പ്രവർത്തനം ആരംഭിച്ചത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ക്യാമ്പയിനിൽ വിജയിയായ രശ്മി ദേജപ്പക്ക് നിസാൻ പട്രോൾ സമ്മാനിച്ചു. ഒരു മാസം നീണ്ടു നിന്ന ക്യാമ്പയിൻ ‘ഗോ ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ക്കും ഇതോടെ സമാപനമായി.
യുഎഇ നിവാസികൾക്കിടയിൽ ഭീമ ജ്വല്ലേഴ്സിന്റെ അടിത്തറ വിപുലമാക്കാൻ സാധിച്ചുവെന്നും ഭീമ മിഡിലീസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ യു.നാഗരാജ റാവു പറഞ്ഞു.ദുബായ് സാമ്പത്തിക വികസന വകുപ്പ് (ഡി.ഇ.ഡി.) നടത്തിയ നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്.
എന്നും ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്ന ജ്വല്ലറിയാണ് ഭീമയെന്നും വിജയിച്ചതിൽ അധിയായ സന്തോഷമുണ്ടെന്നും രശ്മി ദേജപ്പ പറഞ്ഞു.വരുന്ന മൂന്ന് വർഷങ്ങളിൽ 15 പുതിയ സ്റ്റോറുകൾ യുഎഇയിൽ ആരംഭിക്കാനും, മറ്റു ജിസിസി രാജ്യങ്ങളായ ഖത്തറിലേക്കും,ബഹറെയ്ൻ ഭീമ ജ്വല്ലേഴ്സ് ശാഖകൾ തുടങ്ങാനും പദ്ധതിയുണ്ട്.