മണി ഹീസ്റ്റ് കഥാപാത്രമായ ബെർലിനെ ആസ്പദമാക്കിയുള്ള പുതിയ സ്പിൻ ഓഫ് സീരീസായ ‘ബെർലിൻ’ ടീസറിന് മികച്ച പ്രതികരണം. മണി ഹീസ്റ്റ്
അഞ്ചാം സീസൺ പുറത്തിറങ്ങി ഒന്നര വർഷത്തിന് ശേഷമാണ് ‘ബെർലിൻ’ ടീസർ പുറത്തിറങ്ങിയത്. ബെർലിന്റെ ഭൂതകാലമാണ് പുതിയ സ്പിൻ ഓഫ് സീരിസിൽ. 2023 ഡിസംബറിലായിരിക്കും ബെർലിൻ നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുക.
മണി ഹീസ്റ്റിലെ പ്രധാന കഥാപാത്രമായ പ്രൊഫസറുടെ സഹോദരനാണ് ബെർലിൻ എന്ന കഥാപാത്രം. പെഡ്രോ അലോൻസയാണ് ബെർലിനായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കൊള്ളയടിയുടെ രണ്ടാമത്തെ കമാന്ററാണ് ബെർലിൻ.കടുത്ത ശാരീരിക അസുഖങ്ങൾക്കിടയിലും റോയൽ മിന്റിലെ കൊള്ളയടിക്ക് നേതൃത്വം നൽകിയിരുന്നത് ബെർലിനായിരുന്നു. തന്റെ കൂട്ടാളികളെ രക്ഷിക്കാനായി സ്വയം ബലിയർപ്പിച്ച ബെർലിൻ പോലീസുകാരുടെ വെടിയേറ്റ് മരിക്കുന്നതായിരുന്നു മണി ഹീസ്റ്റ് സീരിസിൽ. എന്നാൽ ബെർലിന്റെ ഭൂതകാലമായിരിക്കും സ്പിൻ ഓഫ് സീരീസായ ‘ബെർലിനിലിൽ’.
രണ്ട് ദിവസങ്ങൾക്ക് മുൻപിറങ്ങിയ ബെർലിൻ ടീസർ ഇതിനോടകം തന്നെ ആരാധകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. കോടിക്കണക്കിനു ആളുകളാണ് ഇതുവരെ ടീസർ കണ്ടത്.